പദങ്ങളുടെ അർഥം
തളിർ - കിളുന്ന്, കുരുന്ന്
ചന്തം ഭംഗി
മാനം ആകാശം
കുതറുക - പിടഞ്ഞുമാറുക
തോഴി - കൂട്ടുകാരി
സവാരി യാത്ര
നിലാവ് - ചന്ദ്രന്റെ പ്രഭ
നീരസം - വെറുപ്പ്
കെഞ്ചുക - യാചിക്കുക
വാരിക്കുഴി - ആനയെ പിടിക്കാനായി കുഴിച്ച് മേൽപ്പുറം മൂടിയ കുഴി
പദങ്ങൾ പിരിച്ചെഴുതാം
പിടിക്കുന്നില്ല പിടിക്കുന്നു + ഇല്ല
നന്നായിട്ടൊന്ന് നന്നായിട്ട് + ഒന്ന്
നീയെങ്ങനെ നീ + എങ്ങനെ
പന്തയപ്പറക്കൽ പന്തയ + പറക്കൽ
വീശിയടിക്കുന്ന വീശി + അടിക്കുന്ന
വർണ്ണക്കടലാസുകൾ വർണ്ണ + കടലാസുകൾ
ആകാശത്തെത്തിയപ്പോൾ ആകാശത്ത് + എത്തിയപ്പോൾ
അവനറിഞ്ഞതേയില്ല അവൻ + അറിഞ്ഞതേയില്ല
പാറിപ്പറന്നു പാറി + പറന്നു
പദങ്ങൾ ചേർത്തെഴുതാം
കരച്ചിൽ + അടക്കാൻ + ആയില്ല കരച്ചിലടക്കാനായില്ല
അതിന് + ഇടയിൽ അതിനിടയിൽ
എനിക്ക് + അറിയില്ല എനിക്കറിയില്ല
ഇനി + ഇപ്പോൾ ഇനിയിപ്പോൾ
കുളിര് + ഏറ്റതുകൊണ്ടാവും കുളിരേറ്റതുകൊണ്ടാവും
പലനാടുകൾ + എന്നാലും പലനാടുകളെന്നാലും
വർണ്ണ + പട്ടങ്ങൾ വർണ്ണപ്പട്ടങ്ങൾ


